LATEST

വോട്ടിംഗ് മെഷീനിൽ തെളിയുന്നത് വീണാ ജോർജിന്റെ ഫോട്ടോ മാത്രം; പരാതിയുമായി കോൺഗ്രസ്


പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരാതിയുമായി കോൺഗ്രസ്. ആറന്മുളയിലെ മല്ലപ്പുവശേരി ബൂത്തിലെ വോട്ടംഗ് മെഷീനിൽ വീണാ ജോർജിന്റെ ഫോട്ടോയ്‌ക്ക് മാത്രമേ വ്യക്തതയുള്ളു എന്നാണ് പരാതി. മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോ തെളിഞ്ഞ് കാണുന്നില്ലെന്നും അവർ ആക്ഷേപം ഉയർത്തി. ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്‌ണനെ വിളിച്ച് ഇവർ പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. 2021നെക്കൾ വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സ്ഥാനാർത്ഥി വീണാ ജോർജ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അഝിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ആറന്മുളയിൽ പോളിംഗ് ശതമാനം ഉയരുമെന്നും അവർ പറഞ്ഞു.


Source link

Back to top button