LATEST
വൈരമുത്തുവിന് ജ്ഞാനപീഠം; പ്രതിഷേധിച്ച് ചിന്മയി

തിരുവനന്തപുരം: ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. കേന്ദ്ര സർക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു ലൈംഗികാതിക്രമിക്കൊപ്പം നിൽക്കുകയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിന്മയി എക്സിൽ കുറിച്ചു. വൈരമുത്തുവിന്റെ പേരെടുത്തു പറയാതെയാണ് പ്രതികരണം.നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങൾ, കരിയർ, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ എന്നും ചിന്മയി കുറിച്ചു.
Source link



