LATEST
വൈദ്യുതി വിതരണം: സേവനം കാര്യക്ഷമമാക്കി

തിരുവനന്തപുരം: വൈദ്യുതി മുടങ്ങിയാൽ പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെ വിതരണ രംഗത്തെ സേവനങ്ങൾ വേഗത്തിലാക്കി റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ച ചട്ടങ്ങൾ പ്രാബല്യത്തിലായി. സേവനങ്ങൾ യഥാസമയം നൽകിയില്ലെങ്കിൽ ഉപഭോക്താവിന് കെ.എസ്.ഇ.ബി നൽകേണ്ട വിവിധ പിഴകളും കൂട്ടി.ഫ്യൂസ് തകരാർ അറിയിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സമയം നഗരങ്ങളിൽ ആറുമണിക്കൂർ ആയിരുന്നത് നാലാക്കി കുറച്ചു. ഗ്രാമങ്ങളിൽ എട്ട് മണിക്കൂർ എന്നത് ആറായും ദുർഘടപ്രദേശങ്ങളിൽ 10 മണിക്കൂർ എന്നത് എട്ടു മണിക്കൂറായും കുറച്ചു. ഇതിൽ വീഴ്ചയുണ്ടായൽ ഉപഭോക്താവിന് നൽകേണ്ട പിഴത്തുക 25 രൂപയിൽനിന്ന് 100 ആക്കി.
Source link



