‘വേശ്യാവൃത്തിയിലേക്ക് വരെ തള്ളപ്പെടുന്നു, സിനിമാ മേഖലയിലെ ഇത്തരം കഥകൾ പുറംലോകം അറിയുന്നില്ല’; വെളിപ്പെടുത്തി നടി

സിനിമാ മേഖലയിൽ പുതുമുഖങ്ങൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുവെന്ന് നടി തനുശ്രീ ദത്ത. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ അന്ധമായി വിശ്വസിക്കരുതെന്നും കൃത്രിമത്വങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകാൻ സാദ്ധ്യതയുണ്ടെന്നും നടി മുന്നറിയിപ്പ് നൽകി. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘നിങ്ങൾ സുന്ദരിയാണ്, നിങ്ങൾ ഒരു നായികയാകാൻ ജനിച്ചവളാണ് ഇങ്ങനെ ഓക്കെ പറഞ്ഞ് പലപ്പോഴും നിങ്ങളെ വലിയ കെണിയിൽ ചാടിക്കും. ഇത്തരം പുകഴ്ത്തലുകളിൽ വീഴുന്നവരാണ് പിന്നീട് പടിപടിയായി ചൂഷണങ്ങളിലേക്ക് നയിക്കപ്പെടുന്നത്. സിനിമയിലേക്കുള്ള പ്രവേശനത്തിന്റെ ആവേശത്തിൽ പലപ്പോഴും വിവേകപൂർവം ചിന്തിക്കാൻ പുതുമുഖങ്ങൾക്ക് കഴിയാറില്ല. ഇത് കൂടുതൽ അപകടത്തിലാക്കുന്നു. തന്റെ അന്തസ് പണയപ്പെടുത്തിക്കൊണ്ട് ഒരു അവസരവും നേടിയെടുക്കരുത് എന്ന കർശനമായ നിലപാട് മുന്നോട്ട് വയ്ക്കുക.
Source link



