വേനൽ മഴയിൽ വിറച്ച് കേരളം; വ്യാപക നഷ്ടം, മിന്നലേറ്റ് ഒരു മരണം

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാക്കുന്നു. വടക്കൻ കേരളത്തിൽ വേനൽ മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം എടവണ്ണയിൽ മിന്നലേറ്റയാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മാവൂരിൽ കനത്ത മഴയിൽ വീട് തകർന്നു. കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ബെെക്ക് യാത്രക്കാരന് പരിക്കേറ്റു. എൽഐസി ജീവനക്കാരനായ ആദർശിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വഗരം, നാദാപുരം, കുറ്റ്യാടി തുടങ്ങിയ ഇടങ്ങളിലും കണ്ണൂർ, തലശേരി, തളിപ്പറമ്പ്, ഇരിട്ടി, ആലക്കോട് തുടങ്ങിയ മലയോര മേഖലയിലും ശക്തമായ മഴ ലഭിച്ചു. കൂത്തുപറമ്പ് പരശൂരിൽ വീടിന്റെ മേൽക്കൂര തകർന്നു. പലയിടത്തും വെെദ്യുതി തടസപ്പെട്ടിരിക്കുകയാണ്.
Source link


