LATEST

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി, അസാധാരണ നീക്കവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ അസാധാരണ നീക്കവുമായി സുപ്രീംകോടതി. കേസ് മദ്ധ്യസ്ഥതയിലൂടെ തീർത്തുകൂടെയെന്ന് സുപ്രീംകോടതി അതിജീവിതയോട് ചോദിച്ചു. തുടർന്ന് ഈ കാര്യം പരിശോധിക്കാൻ കേസ് സുപ്രീംകോടതിയുടെ മീഡിയേഷൻ സെന്ററിന് വിട്ടിരിക്കുകയാണ്. ഇരുകക്ഷികളും ഓൺലൈനായി ഹാജരാകാനും കോടതി നിർദ്ദേശിച്ചു. വേണു ഗോപാലകൃഷ്ണന്റെ മുൻകൂർജാമ്യ ഹർജി പരിഗണിക്കുന്നുതിനിടെയാണ് സുപ്രീംകോടതിയുടെ അസാധാരണ നടപടി.

സാധാരണ ലൈംഗിക പീഡന പരാതികളിൽ സുപ്രീംകോടതി ഇത്തരം നടപടികൾ സ്വീകരിക്കാറില്ല. മീഡിയേഷൻ സെന്ററിന്റെ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണം. കേസ് അടുത്തവർഷം ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹാജരായത്. ഗോപാലകൃഷ്ണനായി മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, രാകേന്ത് ബസന്ത്, അഭിഭാഷകരായ വിഷ്ണു പി, തോമസ് ആനക്കല്ലുങ്കൽ എന്നിവരും ഹാജരായി.


Source link

Related Articles

Leave a Reply

Back to top button