LATEST

വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്‌എൻഡിപി  യോഗം  ജനറൽ  സെക്രട്ടറി  സ്ഥാനത്തുനിന്ന്  അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ


കൊച്ചി: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്‌എൻഡിപി ഡയറക്‌ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.വെള്ളാപ്പള്ളി നടേശനുപുറമെ യോഗം പ്രസിഡന്റ് ഡോ.എം എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അപ്പീലിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും.മൂന്ന് വ‌ർഷത്തെ റിട്ടേൺ നൽകിയില്ലെങ്കിൽ അയോഗ്യനാക്കുന്നത് സ്വാഭാവികമല്ലേയെന്ന് ഹൈക്കോടതി വെള്ളാപ്പള്ളി ചോദിച്ചു. സ്വഭാവിക അയോഗ്യതയുള്ളപ്പോളെടുത്ത തീരുമാനങ്ങൾക്ക് എങ്ങനെ നിയമസാധുതയുണ്ടാകുമെന്നും കോടതി ചോദിച്ചു. തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് അന്തിമവാദത്തിനായി മാറ്റിയത്.


Source link

Related Articles

Back to top button