LIFESTYLE NEW

വെറുതേ കളയുന്ന ഈ സാധനം മാത്രംമതി ; ഒരൊറ്റ പല്ലി വീട്ടിൽ കാണില്ല, ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ


ചുമരിലും അടുക്കളയിലും എന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും കാണുന്ന ജീവിയാണ് പല്ലി. ഇതിന്റെ കാഷ്ഠം വീണ് അകത്തളങ്ങൾ വൃത്തികേടാകും. ഗൗളി ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ ശരീരത്തിൽ പല്ലി വീണാൽ പേടിക്കുകയും ചെയ്യും.വീട്ടിൽ എന്തുകൊണ്ടാണ് പല്ലി ശല്യം രൂക്ഷമാകുന്നതെന്നറിയാമോ? ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായിടുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചെറുപ്രാണികളും മറ്റും ഉണ്ടെങ്കിൽ അവയെ തിന്നാനും പല്ലി വരും. ജനാലകളിലും വാതിലിന്റെ പിൻവശവുമൊക്കെയാണ് ഇവയെ സാധാരണയായി കാണാറുള്ളത്.പല്ലിയെ അകറ്റാനുള്ള സൂത്രം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. മുട്ടത്തോട് ഉപയോഗിച്ച് പല്ലിയെ അകറ്റാൻ കഴിയും. മുട്ടയുടെ മണം ഇവയ്ക്ക് ഇഷ്ടമില്ല. പല്ലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ മുട്ടത്തോട് വച്ചുകൊടുക്കുക. വെളുത്തുള്ളി ചതച്ച് പല്ലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ ഇട്ടുകൊടുക്കുകയാണ് മറ്റൊരു വഴി.


Source link

Related Articles

Back to top button