LIFE STYLE

വെറും വയറ്റ‌ിൽ ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ശ്രദ്ധിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ പ്രശ്‌നങ്ങൾ

നമ്മുടെ ഭക്ഷണക്രമത്തിൽ പ്രഥമ പരിഗണന നൽകേണ്ടത് പ്രഭാത ഭക്ഷണത്തിനാണ്. രാത്രിമുഴുവനുള്ള വലിയ ഇടവേളയ്‌ക്ക് ശേഷം നമ്മൾ കഴിക്കുന്ന ആഹാരത്തിന് ഒരു ദിവസത്തെ മുഴുവൻ ശാരീരിക മാനസിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഈ സമയത്ത് നാം കഴിക്കുന്ന ആഹാരങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. അസിഡിറ്റി, വയറു വീർക്കൽ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങളിലൂടെ ദിവസം ആരംഭിക്കാൻ പാടില്ല. വെറും വയറ്റ‌ിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത നാലു ഭക്ഷണങ്ങൾ ഏതൊക്കെയെന്നും അതിന്റെ കാരണങ്ങൾ എന്തൊക്കെയെന്നും നോക്കാം.

കോഫി/ചായ

രാവിലെ എഴുന്നേറ്റ ഉടൻ തന്നെ കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്ന ശീലം നമുക്കെല്ലാമുണ്ട്. എന്നാൽ, ഒഴിഞ്ഞ വയറ്റ‌ിൽ കാപ്പിയും ചായയും കുടിക്കുന്നത് കോർട്ടിസോൾ വർദ്ധനവ്, അസിഡിറ്റി, വിറയൽ, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്‌ക്ക് കാരണമാകുന്നു. അതിനാൽ ഇവയ്‌ക്ക് മുൻപായി കുതിർത്ത നട്സ് അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ദ്ധർ പറയുന്നു.

സാലഡ്

സാലഡുകൾ തണുപ്പുള്ളതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണമാണ്. ഇത് ഗ്യാസ്, വയറിളക്കം എന്നിവയ്‌ക്ക് കാരണമാകാം. ഉച്ചഭക്ഷണത്തോടൊപ്പം സാലഡുകൾ കഴിക്കുന്നതിൽ തെറ്റ‌ില്ല. എന്നാൽ ഒരിക്കലും സാലഡുകൾ പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കരുതെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

തക്കാളി

തക്കാളി ഉയർന്ന രീതിയിലുള്ള അസിഡിറ്റ‌ിക്ക് കാരണമാകുന്നു. ഇവയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകും.

സിട്രസ് പഴങ്ങൾ

ഒഴിഞ്ഞ വയറ്റിൽ ആമാശയത്തിലെ ആസിഡിന്റെ അളവ് കൂടുതലായിരിക്കും. ഈ അവസ്ഥയിൽ സിട്രസ് പഴങ്ങളായ ഓറഞ്ച്, മുസംബി തുടങ്ങിയവ കഴിക്കുന്നത് അസിഡിറ്റി, പൊള്ളൽ, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകും. അതിനാൽ അവയ്‌ക്ക് പകരം വാഴപ്പഴം അല്ലെങ്കിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button