LIFESTYLE NEW

വെണ്ടയ്‌ക്കയിലെ വഴുവഴുപ്പാണോ പ്രശ്‌നം? ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ


അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ടയ്‌ക്ക. ഇതുപയോഗിച്ചുള്ള വിഭവങ്ങൾ വളരെ രുചികരമാണെങ്കിലും പലർക്കും അത്തരം വിഭവങ്ങളോട് അത്ര പ്രിയം തോന്നാറില്ല. വെണ്ടയ്‌ക്ക മുറിക്കുമ്പോൾ അതിൽ നിന്നും ഒരു പശിമയുള്ള വഴുവഴുപ്പ് പുറത്തുവരുന്നു. അതിനാലാണ് പലരും വെണ്ടയ്‌ക്ക‌ ഉയോഗിച്ചുള്ള വിഭവങ്ങൾ പാകം ചെയ്യാൻ മടിക്കുന്നത്. ചില പൊടിക്കൈകളിലൂടെ ഈ പ്രശ്‌നം എളുപ്പത്തിൽ ഒഴിവാക്കാനാകും. അതിൽ ആദ്യത്തേത് ഫ്രഷായതും മുറ്റിപ്പോകാത്തതുമായ വെണ്ടയ്‌ക്ക വാങ്ങുകയെന്നതാണ്. പാകം കഴിഞ്ഞ വെണ്ടയ്‌ക്ക മുറിച്ചെടുക്കാൻ നല്ല പ്രയാസമാണ്. വിഭവത്തിന്റെ രുചിയെയും ഇത് ബാധിക്കുന്നു. മൃദുവായ വെണ്ടയ്‌ക്കകാളാണെങ്കിൽ അത് എളുപ്പത്തിൽ മുറിച്ചെടുക്കാൻ സാധിക്കുന്നു.കഴുകിയെടുക്കുന്ന വെണ്ടയ്‌ക്കകൾ നന്നായി വെള്ളം വറ്റിച്ചെടുക്കണം. ഇതിനായി വൃത്തിയുള്ള തുണി ഉപയോഗിക്കാം. അല്ലാത്തപക്ഷം വെണ്ടയ്‌ക്കയിലെ വഴുവഴുപ്പ് വർദ്ധിക്കുന്നു. വെണ്ടയ്‌ക്ക മുറിക്കുന്നതിന് മുൻപ് അൽപം നാരങ്ങാനീരോ വിനാഗിരി വെള്ളമോ അതിലേക്ക് തളിക്കുക. ഇത് ഒട്ടിപ്പിടിപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു. വെണ്ടയ്‌ക്ക മുറിക്കുമ്പോൾ വൃത്തിയുള്ള കത്തി ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്.കഴുകിയെടുക്കുന്ന വെണ്ടയ്‌ക്കകൾ നന്നായി വെള്ളം വറ്റിച്ചെടുക്കണം. ഇതിനായി വൃത്തിയുള്ള തുണി ഉപയോഗിക്കാം. അല്ലാത്തപക്ഷം വെണ്ടയ്‌ക്കയിലെ വഴുവഴുപ്പ് വർദ്ധിക്കുന്നു. വെണ്ടയ്‌ക്ക മുറിക്കുന്നതിന് മുൻപ് അൽപം നാരങ്ങാനീരോ വിനാഗിരി വെള്ളമോ അതിലേക്ക് തളിക്കുക. ഇത് ഒട്ടിപ്പിടിപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു. വെണ്ടയ്‌ക്ക മുറിക്കുമ്പോൾ വൃത്തിയുള്ള കത്തി ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്.


Source link

Back to top button