test del 4 copy of del 3

വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ഗൾഫിലെങ്ങും ഇറാൻ മിസൈൽവർഷം; സൗദിയുടെ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ചു


ദുബായ് ∙ വെടിനിർത്തൽ പ്രഖ്യാപനം വന്നതിനുപിന്നാലെയും യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇറാന്റെ ആക്രമണം. സൗദിയുടെ തന്ത്രപ്രധാനമായ കിഴക്കു പടിഞ്ഞാറൻ എണ്ണ പൈപ്പ് ലൈനിനു നേരെ ആക്രമണമുണ്ടായി. സൗദിയുടെ കിഴക്കൻ മേഖലയിലെ എണ്ണപ്പാടങ്ങളിൽ നിന്നു പ്രതിദിനം 70 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ചെങ്കടൽ തുറമുഖമായ യാൻബുവിൽ എത്തിക്കുന്ന പൈപ്പ് ലൈനിനാണു തകരാർ സംഭവിച്ചത്. ഹോർമുസ് കടലിടുക്ക് അടച്ചതിനുശേഷം ഈ പൈപ്പ് ലൈൻ വഴിയാണ് സൗദിയുടെ എണ്ണ പടിഞ്ഞാറൻ തുറമുഖത്തേക്ക് എത്തിക്കുന്നത്. യാൻബുവിൽ അമേരിക്കൻ എണ്ണക്കമ്പനികളുടെ വസ്തുവകകൾ ആക്രമണത്തിൽ നശിപ്പിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡും അറിയിച്ചു. സൗദിയിൽ ഇന്നലെ 9 ഡ്രോണുകൾ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.കുവൈത്ത് പെട്രോളിയം കോർപറേഷനു കീഴിൽ വരുന്ന ഒട്ടേറെ പ്ലാന്റുകൾ ആക്രമണത്തിൽ തകർന്നു. 3 വൈദ്യുതിനിലയങ്ങൾക്കും കുടിവെള്ള ശുദ്ധീകരണ കേന്ദ്രങ്ങൾക്കും നാശംനേരിട്ടു. 4 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും കുവൈത്തിൽ ആക്രമണം നടത്തി. ഖത്തറിൽ 7 ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ മുറെയ്ഖ മേഖലയിൽ മിസൈൽ ഭാഗങ്ങൾ വീടിനു മുകളിൽ പതിച്ച് കുട്ടി ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു.


Source link

Back to top button