test del 5 copy of del 3
വെടിനിർത്തലിന് ‘ബ്രോക്കർ’ ആയി; പാക്കിസ്ഥാന്റെ ‘ഓഹരി’ കത്തിക്കയറി, സമാധാന ചർച്ചയിലെ ‘പങ്കാളിത്തം’ മിണ്ടാതെ യുഎസ്

ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ ഇടനിലനിന്ന പാക്കിസ്ഥാന്റെ ഓഹരി വിപണി (പിഎസ്എക്സ്) ഇന്ന് നടത്തിയത് വമ്പൻ മുന്നേറ്റം. പ്രധാനസൂചികയായ കെഎസ്ഇ-100 (കറാച്ചി) 14,000ലേറെ പോയിന്റ് കുതിച്ചു. പാക്കിസ്ഥാൻ സമയം വൈകിട്ട് 3.08 ആയപ്പോഴേക്കും സൂചികയുള്ളത് 13,925 പോയിന്റ് (+9.18%) നേട്ടത്തിൽ.ആഘോഷമാക്കി പാക്കിസ്ഥാൻ, പ്രതിഷേധം തണുപ്പിക്കാനുള്ള പിടിവള്ളിക്രൂഡ് ഓയിൽ വിലവർധനയെ തുടർന്ന് പെട്രോൾ, ഡീസൽ വില 50 ശതമാനത്തിലധികം കൂട്ടിയത് രാജ്യത്ത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികളിലേക്കും സർക്കാർ കടന്നിരുന്നു. ഇതിനിടെയാണ്, വെടിനിർത്തലിന് മുൻകൈ എടുത്തതെന്നതാണ് പാക്കിസ്ഥാൻ സർക്കാർ പ്രതിഷേധങ്ങളിൽ നിന്ന് കരകയറാനുള്ള ആയുധമാക്കുന്നത്.
Source link


