CINEMA

വെക്കേഷൻ കളറാക്കാൻ യൂത്ത്

കാട്ടാളൻ, അതിരടി മേയ് 14ന്

15ന് മോളിവുഡ് ടൈംസ്

വേനൽ അവധിക്കാലം ആഘോഷമാക്കാൻ യുവതാര ചിത്രങ്ങൾ .

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടിയും ആന്റണി വർഗീസിന്റെ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം കാട്ടാളനും മേയ് 1 4ന് റിലീസ് ചെയ്യും. നസ്ലിൻ നായകനായ മോളിവുഡ് ടൈംസ് മേയ് 15നും റിലീസ് ചെയ്യും.കാട്ടാളനിലൂടെ പോൾ ജോർജും അതിരടിയലൂടെ അരുൺ അനിരുദ്ധനും സംവിധായകന്റെ കുപ്പായം അണിയുന്നു.

ഇതുവരെ കാണാത്ത സംഘട്ടന രംഗങ്ങളാണ് കാട്ടാളന്റെ ഹൈലൈറ്റ്. കാട്ടുകൊമ്പനെ കീഴ്‍പ്പെടുത്തുന്ന അത്യന്തം രക്തരൂക്ഷിതമായ ദൃശ്യങ്ങളുമായി ടീസർ പുറത്തിറങ്ങി . ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിൽ സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.ആനയുമായുള്ള ആന്റണി വർഗീസിന്റെ സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചതിനാൽ കാട്ടാളൻ ഒരു വിപ്ലവം ആകുമെന്ന സൂചന നൽകുന്നുണ്ട്.ക്യൂബ്സ്എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന സിനിമയാണ് കാട്ടാളൻ.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി , ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവ് , ഹിപ്സ്റ്റർ‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, രണദിവെ.

കാമ്പസിന്റെ പശ്‌ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന പക്കാ ഫെസ്റ്റിവൽ ചിത്രമാണ് അതിരടി .മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. കോളേജ് വിദ്യാർഥിയായി ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫ്.

മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളാണ് അരുൺ അനിരുദ്ധൻ. ഡോ. അനന്തു എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം.

പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് രചന.
ഛായാഗ്രഹണം – സാമുവൽ ഹെൻറി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ചമൻ ചാക്കോ. ലോക എന്ന ബ്ളോക് ബസ്റ്രറിനുശേഷം എത്തുന്ന നസ്ലിൻ ചിത്രമായ മോളിവുഡ് ടൈംസ് സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സിനുശേഷം അഭിനനവ് സുന്ദർ നായ്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ്നിർമ്മാണം. രചന രാമു സുനിൽ.


Source link

Related Articles

Back to top button