LATEST

ബി.ജെ.പി ആദ്യ പട്ടികയിൽ തീരുമാനം നാളെ


ന്യൂഡൽഹി: കേരളത്തിലേക്കുള്ള നിയമസഭാ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്‌ക്ക് അംഗീകാരം നൽകാൻ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നാളെ യോഗം ചേരും. നൂറോളം സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക എന്നറിയുന്നു. 50 പേരുടെ ആദ്യ പട്ടിക മാർച്ച് 15ന് പ്രഖ്യാപിച്ചേക്കും.സംസ്ഥാന നേതൃത്വം നേരത്തെ കൈമാറിയ സ്ഥാനാത്ഥി പട്ടികയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കേരള നേതാക്കൾ കഴിഞ്ഞ ദിവസം മുൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. തർക്കങ്ങൾ ഒഴിവാക്കാൻ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ മത്സരിക്കുന്നതിനോട് ജില്ലാ നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്ന വാർത്തകൾ വന്നിരുന്നു.രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി ജെ.പി.നദ്ദ, ജനറൽ സെക്രട്ടറി വിനോദ് തവ്ഡെ, കേരളാ നേതാക്കളായ വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, പി.കെ. കൃഷ്‌ണദാസ്, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ, അപരാജിത സാരംഗി, ശോഭ കരന്ദ്‌ലജെ തുടങ്ങിയവരും പങ്കെടുത്തു.


Source link

Back to top button