വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിന് മറുപടിയെന്ന് കിം ജോംഗ് ഉൻ

പോങ്യാംഗ്: മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നേരിട്ടുള്ള സാന്നിദ്ധ്യത്തിൽ പന്ത്രണ്ട് അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളാണ് പരീക്ഷിച്ചത്. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനികാഭ്യാസത്തിനുള്ള മറുപടിയാണിതെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ അറിയിച്ചു.420 കിലോമീറ്റർ പരിധിയിലുള്ള ശത്രുക്കളെ മുൾമുനയിൽ നിർത്തി തങ്ങളുടെ തന്ത്രപ്രധാന ആണവായുധങ്ങളുടെ പ്രഹരശേഷി ബോദ്ധ്യപ്പെടുത്താനാണ് പരീക്ഷണമെന്ന് കിം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് യുഎസ് ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിനിടെ കടലിലേക്ക് പത്തോളം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ കരുത്ത് കാട്ടിയത്. ഇതിന് പിന്നാലെയാണ് വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്.ഈസ്റ്റ് സീയിലെ ദ്വീപിനെ ലക്ഷ്യമാക്കി നടത്തിയ പരീക്ഷണത്തിൽ 364.4 കലോമീറ്റർ അകലെയുള്ള ലക്ഷ്യം 100ശതമാനം കൃത്യതയോടെ തകർത്തതായാണ് ഉത്തര കൊറിയയുടെ അവകാശവാദം. മിസൈൽ പരീക്ഷണം കാണാൻ കിമ്മിനൊപ്പം മകൾ കിം ജൂ എയും എത്തിയിരുന്നു. ഭാവിയിൽ കിമ്മിന്റെ പിൻഗാമിയായി മകൾ എത്തയേക്കുമെന്ന ചർച്ചകൾ ഇതോടെ വീണ്ടും സജീവമായി.
Source link



