LATEST

വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു


വിഴിഞ്ഞം: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്നു.വെങ്ങാനൂർ നീലകേശി റോഡിൽ ആദിത്യൻ ഹൗസിൽ മനോജിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവനോളം ആഭരണങ്ങളും 15,000 രൂപയുമാണ് മോഷ്‌ടിച്ചത്.ഹാളിലെ ജനൽ കമ്പികൾ മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.ഓട്ടോ ഡ്രൈവറായ മനോജ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വിരലടയാള വിദഗ്ദ്ധർ,ഡോഗ് സ്ക്വാഡ്,ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.ഫോട്ടോ: മോഷണം നടന്ന വീട്ടിൽ ഫോറൻസിക് വിഭാഗം തെളിവെടുക്കുന്നു


Source link

Related Articles

Back to top button