LATEST

വീട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

ചേർപ്പ്: വല്ലച്ചിറയിൽ വീടിന് നേരെ പന്നിപ്പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിൽ. മുല്ലക്കര ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ (30) ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും എം.ഡി.എം.എയും പന്നിപടക്കമെറിയുന്ന സമയത്ത് ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു. 16ന് പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. വല്ലച്ചിറ സ്വദേശി സുനിതയുടെ വീടിന് നേരെയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഫോടകവസ്തു എറിഞ്ഞത്. സുനിതയുടെ മകൻ ശരത്ത് പ്രതികളുടെ കാർ തല്ലിപ്പൊളിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇയാൾക്കെതിരെ രണ്ട് വധശ്രമ കേസും അഞ്ച് കവർച്ച കേസുകളുമുണ്ട്. എസ്.ഐമാരായ സതീശൻ മടപ്പാട്ടിൽ,ജയകൃഷ്ണൻ, ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.എസ്. ഷാജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


പ്രതി രാഹുൽ


Source link

Related Articles

Back to top button