test del 3

വീട്ടിലെത്തി വോട്ട് ; ആദ്യദിനം 10,922 പേർ വോട്ടു ചെയ്തു


തിരുവനന്തപുരം ∙ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനു 140 മണ്ഡലങ്ങളിലെയും വീടുകളിൽ തുടക്കമായി. 85 വയസ്സ് പിന്നിട്ടവരും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരും വീടുകളിൽ വോട്ടു ചെയ്തു തുടങ്ങി. ഇവരുടെ ആദ്യ വോട്ടെടുപ്പ് ദിനമായ ഇന്നലെ 85 വയസ്സ് പിന്നിട്ട 7561 പേരും ഭിന്നശേഷിക്കാരായ 3361 പേരും ഉൾപ്പെടെ 10,922 പേർ വോട്ടു ചെയ്തതായാണു രാത്രി 8 വരെയുള്ള കണക്ക്. ആകെ 2,07,757 പേരാണു വോട്ടു ചെയ്യാനുള്ളത്. 


Source link

Back to top button