test del 1

വീടുകളിലും കടകളിലും ആവശ്യക്കാര്‍ കൂടുതല്‍; വില കൂടുന്നു, കച്ചവടം നിര്‍ത്തി ഒരു വിഭാഗം


വേനല്‍ ചൂടില്‍ വില്‍പ്പനയേറി


കോലഞ്ചേരി: വേനല്‍ ചൂട് കനക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ആവേശവും കൂടിയതോടെ വിപണിയില്‍ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 60 രൂപയില്‍ നിന്ന് 160 രൂപയിലേക്കാണ് വില വര്‍ദ്ധിച്ചത്. വേനല്‍ക്കാലത്ത് നാരങ്ങയ്ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നത് പതിവാണെങ്കിലും ഇത്തവണ വില ഇരട്ടിയിലേറെ ഉയര്‍ന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാന വെല്ലുവിളി. ഉത്പാദനം കുറഞ്ഞതും ഗതാഗത ചെലവ് വര്‍ദ്ധിച്ചതും തിരിച്ചടിയായി.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കടുത്ത ചൂടില്‍ നാരങ്ങവെള്ളമാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ നാരങ്ങവെള്ളം ഇപ്പോള്‍ ഒരു ‘ലക്ഷ്വറി ഐറ്റം’ ആയി മാറി. ഒരു നാരങ്ങയ്ക്ക് 10 രൂപയ്ക്കടുത്തായതോടെ നാരങ്ങവെള്ളത്തിന് 15 രൂപ മുതല്‍ ഈടാക്കിയിട്ടും ലാഭമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.


നാരങ്ങവെള്ളം നിറുത്തുന്നു


വിലയില്‍ സ്ഥിരതയില്ലാത്തതിനാല്‍ പല ചെറുകിട കച്ചവടക്കാരും നാരങ്ങവെള്ളം വില്‍പന താത്കാലികമായി നിര്‍ത്തി. ‘വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങള്‍ സൗജന്യം, നാരങ്ങവെള്ളത്തിന് മാത്രം വിലക്കൂടുതല്‍’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും പരിഹാസമുണ്ട്.


Source link

Back to top button