LATEST

വീടിന്റെ മുൻ വാതിലിന് തീയിട്ട് പൂട്ട് തകർത്ത് മോഷണം നടത്തി

നിലമ്പൂർ: രാത്രിയിൽ വീടിന്റെ മുൻ വാതിലിന് തീയിട്ട് പൂട്ട് തകർത്ത് മോഷണം നടത്തി. രാമം കുത്ത് വെളളച്ചാലി ആയിഷയുടെ വീട്ടിലാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന ആയിഷ സമീപത്ത് ബന്ധുവിന്റ വീട്ടിലാണ് രാത്രി കിടക്കാറുള്ളത്. ഇന്നലെ രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടത്. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ടോർച്ചും 1,000 രൂപയുമാണ് നഷ്ടമായത്. ഫ്രിഡ്ജിലുണ്ടായിരുന്ന ഈന്തപ്പഴവും മോഷ്ടാവ് കഴിച്ചിട്ടുണ്ട്.
സമീപത്തെ വീട്ടിലും കള്ളൻ എത്തിയതിന്റ തെളിവുകൾ ലഭിച്ചു. വീട്ടിൽ ആളുണ്ടെന്ന് മനസ്സിലാക്കി മോഷണത്തിന് തുനിഞ്ഞില്ല. എസ്.ഐ കെ.രതീഷ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


Source link

Related Articles

Leave a Reply

Back to top button