test del 3
വീടിനു മുന്നിൽ ഇരിക്കുമ്പോൾ വിദ്യാർഥിനി ടാങ്കർ ലോറി ഇടിച്ചു മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിച്ചു

കോയമ്പത്തൂർ ∙ ദേശീയപാത സർവീസ് റോഡിനോടു ചേർന്നുള്ള വീടിനു മുന്നിലെ അലക്കുകല്ലിൽ ഇരിക്കുമ്പോൾ വിദ്യാർഥിനി ഗ്യാസ് ടാങ്കർ ലോറി കയറി മരിച്ചു. കെജി ചാവടി, താഡ്കോ കോളനിയിൽ ചിന്നരാജിന്റെ മകൾ ശ്രീനിധി (16) ആണു മരിച്ചത്. സേലം – കൊച്ചി ദേശീയപാതയോടു ചേർന്ന സർവീസ് റോഡിൽ ഇന്നലെ വൈകിട്ട് 6.45നാണ് അപകടം. കുനിയമുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ശ്രീനിധി. കേരള റജിസ്ട്രേഷനുള്ള ഗ്യാസ് ടാങ്കർ ലോറിയാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഇടിച്ചത്.പേരൂർ ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നതിനാൽ ക്രമസമാധാനപാലനത്തിനായി പൊലീസുകാരെല്ലാം അവിടെയായതിനാൽ, കാറുകൾ കൂട്ടിയിടിച്ചു പാലക്കാട് സ്വദേശികൾ മരിച്ച സംഭവത്തിലും വിദ്യാർഥിനി അപകടത്തിൽ മരിച്ച സംഭവത്തിലും പൊലീസ് സ്ഥലത്തെത്താൻ വൈകിയിരുന്നു.
Source link


