LATEST
വീക്ഷണത്തിലെ മുഖപ്രസംഗം സി.പി.എമ്മിനെ ഉദ്ദേശിച്ച്: കെ. മുരളീധരൻ

തിരുവനന്തപുരം: വീക്ഷണം പത്രത്തിലെ മുഖപ്രസംഗം സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും ഉദ്ദേശിച്ചുള്ളതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷിനെപ്പോലൊരാളെ സംരക്ഷിച്ച സി.പി.എം,രാഹുൽ വിഷയം വരുമ്പോൾ ധാർമികത പറയുന്നതിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം. രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ പാർട്ടിയോ പത്രമോ തയ്യാറല്ല. ആരോപണം വന്നയുടൻ രാഹുലിനെ പുറത്താക്കി. ഉപദേശിക്കാൻ വരുന്നവർക്ക് അതിനുള്ള അവകാശമില്ല. സ്വർണക്കൊള്ള മറച്ചു വയ്ക്കാൻ രാഹുൽ വിഷയം ഉയർത്തിയാൽ അതേ രീതിയിൽ പ്രതിരോധിക്കും. രാഹുലിനെതിരെ സ്വീകരിച്ച നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
Source link
