LATEST

ഹിമന്ത ബിശ്വ ശർമ്മയുടെ ഡീപ്‌ ഫേക്ക് വിഡിയോ

മൂന്ന് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ഗുവാഹത്തി: അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഉൾപ്പെടുത്തി എ.ഐ ഡീപ്‌ ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്നു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. അസാം പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് ചെയ്തത്.

മജുലി ജില്ലാ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ആൻഡ് ഐ. ടി വിഭാഗം ചെയർമാൻ ജിബേശ്വർ ഗാം (27), അസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ഉപേൻ രാജ് നാഥ്, രൂപോഹി കോൺഗ്രസ് അംഗം ഷാഹിദുൽ ഇസ്ലാം (29) എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് രാജു സാഹുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ല. ക്വിസ് ഷോ ‘കോൻ ബനേഗ ക്രോർപതി”യുടെ ശൈലിയിൽ എഡിറ്റ് ചെയ്ത വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇത് വ്യാജമാണെന്നും കൃത്രിമമായി സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വ്യക്തമാക്കിയിരുന്നു.

തുടർന്ന് സൈബർ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിനെ തുടർന്നാണ് അറസ്റ്റ്.


Source link

Related Articles

Leave a Reply

Back to top button