LATEST

വി.ഡി.സതീശൻ പത്രിക നൽകി


പറവൂർ: പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നിയോജകമണ്ഡലം ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് താലൂക്ക് ഓഫീസിലെത്തിയത്. പറവൂർ അഡിഷണൽ തഹസിൽദാർക്ക് പത്രിക കൈമാറി.കെട്ടിവയ്‌ക്കാനുള്ള പണം പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ കെ.ശക്തിവേൽ, സമരനായിക മൈലമ്മയുടെ മകൻ തങ്കുവേലു, ഊര് മൂപ്പൻ കെ.സുന്ദരൻ എന്നിവർ ചേർന്ന് നൽകി. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ പ്ലാച്ചിമട പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുമെന്ന് വി.ഡി.സതീശൻ പറഞ്ഞു.ഹാരിസ്ബീരാൻ എം.പി, യു.ഡി.എഫ് നേതാക്കളായ പി.എസ്.രഞ്ജിത്ത്, കെ.എ.അഗസ്റ്റിൻ, എം.ജെ.രാജു, എം.എസ്.റെജി, ഫ്രാൻസിസ് വലിയപറമ്പിൽ, പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സൈജൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


Source link

Related Articles

Back to top button