LATEST

വി.ഡി. സതീശൻ കേരളകൗമുദിയോട് ഞാൻ ആരുടേയും പേര് വെട്ടിയിട്ടില്ല കെ. സുധാകരൻ കോൺഗ്രസിന്റെ ഏറ്റവും വലിയ ആസ്തി പാലക്കാട് അടക്കം പത്തിടത്ത് ബി.ജെ.പി- സി.പി.എം ഡീൽ എൽദോസ് എനിക്കെതിരെ മത്സരിക്കാനെത്തിയാൽ സ്വാഗതം


കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകിയത്, കെ.സുധാകരനും അടൂർ പ്രകാശും അപ്രതീക്ഷിത ‘വിസ്മയം’ സൃഷ്ടിച്ചത്. കലാപ കലുഷിതമായിരുന്നു കഴിഞ്ഞ മൂന്നുനാൾ കേരളത്തിലെ കോൺഗ്രസ്. ഇതിനെല്ലാം പിന്നിൽ വി.ഡി.സതീശനാണെന്ന് കോൺഗ്രസുകാർ തന്നെ ഒളിയമ്പെയ്തു. കെ.സുധാകരന്റെ പിൻമാറ്റത്തോടെ കലാപമൊടുങ്ങിയ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേരളകൗമുദിയോട് മനസ് തുറക്കുന്നു.കെ.സുധാകരന്റെയും അടൂർപ്രകാശിന്റേയും പേരു വെട്ടിയതുകൊണ്ട് വി.ഡി.സതീശന് എന്തുഗുണം. അവരുടെയൊക്കെ പേരു വെട്ടാൻമാത്രം വലിയ നേതാവാണോ വി.ഡി.സതീശൻ. എം.പിമാർ മത്സരിക്കുന്നതുസംബന്ധിച്ച് അഭിപ്രായം പറയാൻ ഞങ്ങൾക്കവകാശമില്ല. പൂർണമായും ഹൈക്കമാൻഡിന്റെ പരിധിയിലാണ്. അവർ തീരുമാനിച്ചു, നടപ്പിലായി. കെ.സുധാകരനെ പോലൊരു നേതാവ് കോൺഗ്രസിന്റെ ഏറ്റവും വലിയ ആസ്തിയാണ്. എനിക്ക് അത്രമേൽ അടുപ്പമുള്ള നേതാവുമാണ്.പക്ഷേ,​ സകല പാപഭാരവും വി.ഡി.സതീശന്റെ തലയിലാണല്ലോ?


Source link

Related Articles

Back to top button