test del 3

വി.കുഞ്ഞികൃഷ്ണന്റെ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീ വച്ചു


പയ്യന്നൂർ ∙ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണന്റെ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീ വച്ചു.കുഞ്ഞികൃഷ്ണന്റെ അനുകൂലിയായിരുന്ന പ്രസന്നന്റെ ബൈക്ക് നേരത്തെ തീ വച്ച് നശിപ്പിച്ചിരുന്നു. ഫണ്ട് വിവാദം ഉയർന്ന സമയത്ത് കുഞ്ഞികൃഷ്ണന് പ്രസന്നൻ പിന്തുണ നൽകിയതിനു പിന്നാലെയായിരുന്നു ഇത്. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനച്ചടങ്ങളിൽ പങ്കെടുത്ത എഴുത്തുകാരൻ വി.എസ്. സുനിൽ കുമാറിന്റെ വീടിന് റീത്ത് വച്ചിരുന്നു. പൊലീസ് കേസെടുത്തെങ്കിലും ഈ സംഭവങ്ങളിൽ അന്വേഷണം എവിടെയുമെത്തിയില്ല. കുഞ്ഞികൃഷ്ണന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണമുണ്ട്. വീടിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.


Source link

Back to top button