LATEST

‘വിഷയം മാത്യു കുഴൽനാടൻ നിയമസഭയിൽ നേരത്തെ ഉന്നയിക്കാത്തതെന്ത്?’, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ കൃഷ്‌ണൻകുട്ടി


പാലക്കാട്: 2018ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന മാത്യു കുഴൽനാടന്റെ ആരോപണങ്ങളെ തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി . മാത്യു കുഴൽനാടൻ വിഷയം നിയമസഭയിൽ നേരത്തെ ഉന്നയിക്കാതിരുന്നത് എന്താണെന്ന് മന്ത്രി ചോദിച്ചു. തോട്ടപ്പിള്ളി സ്‌പിൽവെയിലെ ഷട്ടറുകൾ നേരത്തെതന്നെ തുറന്നിട്ടുണ്ടെന്നും ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഒരു നനഞ്ഞ ബോംബ് അവസാനദിവസം യുഡിഎഫ് തനിക്കെതിരെ എറിഞ്ഞിരിക്കുകയാണെന്ന് ആരോപണത്തിൽ മാത്യു ടി തോമസും പ്രതികരിച്ചു. ‘ 2018ലെ സംഭവം ആസ്പദമാക്കി 2026ൽ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത് കാണിക്കുന്നത് യുഡിഎഫിന്റെ വിഷയദാരിദ്രമാണ്. വിഷയത്തിൽ അന്ന് യുഡിഎഫ് കോടതിയിൽ പോയി. സാങ്കേതിക കാര്യങ്ങളടക്കം പരിഗണിച്ച കോടതി ഹർജിക്കാരോട് തങ്ങളുടെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവർ പിൻവലിക്കാത്തതുകൊണ്ട് ഹർജി തള്ളിപ്പോയി. സത്യത്തെ അവർ ഭയക്കുന്നു. ഒരു കമ്പനിക്ക് കരിമണൽ ഖനനത്തിന് വേണ്ടിയാണ് എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ ഖനനത്തിന് അനുമതി നൽകുന്നത് വ്യവസായ വകുപ്പാണ്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഒരിടത്തും കരാറിൽ ഏർപ്പെട്ടിട്ടില്ല എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.’ മാത്യു ടി തോമസ് വീഡിയോ സന്ദേശത്തിൽ മറുപടി നൽകി.


Source link

Back to top button