LATEST

വിവാഹമോചനത്തിന് ശേഷവും മുൻ ഭാര്യയോടും മകനോടും കരുതൽ,​ നാല് കോടിയുടെ സമ്മാനം നൽകി ഞെട്ടിച്ച് ഹാർദിക്

മുംബയ്: അഞ്ചുവയസുകാരനായ മകന് വിലപിടിപ്പുള്ള സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന ആഡംബര വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ ആണ് ഹാർദിക് സമ്മാനമായി നൽകിയത്. മുംബയിലെ ലാൻഡ് റോവർ ഷോറൂമിൽ വച്ച് മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ചും മകൻ അഗസ്ത്യയും ചേർന്നാണ് കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. മകനൊപ്പം നടാഷ നിൽക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ലാൻഡ് റോവർ മുംബയ്‌‌യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവന്നത്.

ഷോറൂം അധികൃതർ നടാഷയ്ക്ക് പ്രത്യേക സമ്മാനപ്പൊതിയും നൽകി. 2020ൽ വിവാഹിതരായ ഹാർദിക്കും നടാഷയും 2024 ജൂലായിലാണ് വേർപിരിയുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ മകൻ അഗസ്ത്യയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും തങ്ങൾ ഒപ്പമുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. നിലവിൽ മോഡലായ മഹിക് ശർമ്മയുമായി ഹാർദിക് പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.



Source link

Related Articles

Back to top button