‘വിവാഹമോചനം പോലൊന്ന് സംഭവിച്ചതോടെ പിടിച്ചാൽ കിട്ടിയില്ല, മദ്യപാനം ആരംഭിച്ചു; ജീവിതം അലമ്പായി മാറി’

വിനീത് ശ്രീനിവാസൻ മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഭഗത് മാനുവൽ. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ഭഗത് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെക്കുറിച്ച് സാമ്പത്തികമായി അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് നടൻ. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഭഗത് മാനുവലിന്റെ വാക്കുകളിലേക്ക്
‘ഒരിക്കലും വിവാഹമോചനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലേക്ക് വന്ന ശേഷമായിരുന്നു വിവാഹം. എറണാകുളത്തുള്ള ഒരു കുട്ടിയായിരുന്നു. ഒരു മകനുണ്ട്. അവൻ ഇപ്പോൾ എനിക്കൊപ്പമുണ്ട്. വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടാത്ത അവസ്ഥയായി. ഞാൻ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. വിവാഹമോചനം സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്.
Source link