LATEST

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ പതിച്ചു; ഇന്ത്യക്കാരനുൾപ്പെടെ നാലുപേർക്ക് പരിക്ക്


ദുബായ്: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ വീണ് നാലുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്.ഇന്ത്യക്കാരനെ കൂടാതെ രണ്ട് ഘാനക്കാർക്കും ഒരു ബംഗ്ലാദേശി പൗരനും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യക്കാരന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. വിമാനത്താവളം തടസങ്ങളില്ലാതെ സാധാരണപോലെ പ്രവർത്തിക്കുന്നതായി ദുബായ് എയർപോർട്ട് അധികൃതർ എക്‌സിലൂടെ അറിയിച്ചു.


Source link

Back to top button