CINEMA

വിവാഹത്തിന് കൃതി സനോൺ,​ വരൻ കബിർ ബാഹിയ

ബോളിവുഡ് താരം കൃതി സനോൺ ഉടൻ വിവാഹത്തിന് ഒരുങ്ങുന്നവെന്ന് റിപ്പോർട്ട്. യു.കെ വ്യവസായിയായ കബിർ ബാഹിയയുമായി കൃതി പ്രണയത്തിലാണെന്ന് വാർത്തകൾ നേരത്തേ ഉണ്ടായിരുന്നു. രണ്ടുവർഷം മുൻപ് കൃതികബിർ ബാഹിയോടൊം ജന്മദിനം ആഘോഷിച്ചപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു . 30 പിന്നിട്ട കൃതി ഈ വർഷം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് പാപ്പരാസികളും പറയുന്നു.എന്നാൽ ആൺസുഹൃത്തായ കബീർ ബാഹിയയെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ കൃതി സനോൺ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. കബീറിന്റെ മാതാപിതാക്കളെ കണ്ടു അനുഗ്രഹം വാങ്ങാൻ ഇരുവരും ഡൽഹിയിൽ പോയതും വാർത്തയിൽ ഇടം പിടിച്ചു. അടുത്തിടെ വിവാഹിതയായ സഹോദരിയും നടിയുമായ നൂപുർ സനോണിന്റെ വിവാഹത്തിന് കബീർ ബാഹിയയും പങ്കെടുത്തിരുന്നു. വിമാനത്താവളത്തിനു പുറത്തുവന്ന കൃതിയെയും കബീറിനെയും ആവേശഭരിതമായ ചെണ്ടമേളങ്ങളോടെയാണ് സ്വീകരിച്ചത്. ദീർഘകാല കാമുകനായ സ്റ്റെബിൻ ബെന്നുമായാണ് നൂപുറിന്റെ വിവാഹം. നൂപുറിന്റെ വിവാഹം നടന്ന ഉദയ്‌പൂരിലെ മനോഹരമായ കൊട്ടാരങ്ങളിൽ ഒന്നിൽ വച്ചായിരിക്കും കൃതിയുടെയും വിവാഹം എന്നും റിപ്പോർട്ടുണ്ട്. അതേസമയം

‘മിമി” എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൃതി സനോൺ സ്വന്തമാക്കി. എന്നാൽ അതിന് മുൻപുതന്നെ ബോളിവുഡിലെ മികച്ച നടിമാരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. കോക്ടെ‌യിൽ 2 ആണ് കൃതിയുടെ പുതിയ ചിത്രം. ഷാഹിദ്‌ കപൂർ, രശ്‌മിക മന്ദാന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ധനുഷ് നായകനായി ‘തേരേ ഇഷ്‌ക് മേം” ആണ് കഴിഞ്ഞ റിലീസ്. ബോക്സ് ഓഫീസിൽ 116 കോടിയിലധികം രൂപ നേടിയ ചിത്രം ഒ.ടി.ടിയിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നു.


Source link

Related Articles

Back to top button