LATEST

വിവാഹം മാറ്റിവച്ചതിന് ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ വീഡിയോ പുറത്ത് ,​ ആരാധകർ ശ്രദ്ധിച്ചത് ഒറ്റക്കാര്യം

സംഗീത സംവിധായകൻ പലാഷ് മുഛലുമായുള്ള വിവാഹം മാറ്റിവച്ചതിന് ശേഷമുള്ള ആദ്യ വീഡിയോ പങ്കു വച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്ടൻ കൂടിയായ സ്മൃതി വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ വിവാഹത്തെ കുറിച്ചുള്ളതല്ല സ്മൃതിയുടെ വീഡിയോ. പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡിനൊപ്പമുള്ള പെയ്ഡ് പാർട്നർഷിപ്പ് വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത പാന്റ്സും വെള്ള ഷർട്ടുമാണ് വീഡിയോയിൽ സ്മൃതി ധരിച്ചിരിക്കുന്നത്.

എന്നാൽ വിവാഹത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ആരാധകർ മറ്റു ചില കാര്യങ്ങൾ വീഡിയോയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പലാഷ് മുഛലുമായുള്ള വിവാഹ നിശ്ചയ സമയത്ത് കൈവിരലിൽ ധരിച്ച മോതിരം വീഡിയോയിൽ ഇല്ലായിരുന്നു,​ പലാഷുമായുള്ള വിവാഹം റദ്ദാക്കുകയായിരുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് ഈ കണ്ടത്തലെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. നേരത്തെ വിവാഹം മാറ്റിവച്ചെന്ന് അറിയിച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതിയും സുഹൃത്തുക്കളും നീക്കം ചെയ്തിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തി് മുമ്പ് ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

നവംബർ 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തകുടർന്ന് മാറ്റിവച്ചെന്നാണ് കുടുംബം അന്ന് അറിയിച്ചിരുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button