LATEST

‘വിവാദമുണ്ടാക്കാൻ  പച്ച  നുണ പറയുന്നു’; ഡീൽ, മങ്കട, സോഫ്‌ട്‌വെയർ  തട്ടിപ്പ്  ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി


പാലക്കാട്: സംശുദ്ധരായ സ്വതന്ത്രരെയാണ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നിർത്താറുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നല്ല നിലയ്ക്ക് ജയിച്ചുവന്നിട്ടുമുണ്ട്. മലപ്പുറത്ത് തങ്ങൾ നടത്തിയ പല പരീക്ഷണങ്ങളും ജനങ്ങൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഇക്കാര്യങ്ങൾ ലീഗിനും യുഡിഎഫിനും പ്രയാസങ്ങൾ സൃഷ്ടിച്ചു. മങ്കടയിൽ നല്ല പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫിന് വിജയസാദ്ധ്യതയുള്ള മണ്ഡലമായി മാറുകയാണ്. നല്ല സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നത്. ചെന്നിത്തലയുൾപ്പെടെ നുണകൾ പറയുന്നതിൽ മത്സരിക്കുകയാണ്. നുണകൾ അഴിച്ചുവിടുകയാണ്. നുണപറഞ്ഞ് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ കഴിയുമോയെന്നാണ് നോക്കുന്നത്.


Source link

Back to top button