LATEST
വിവാദമില്ല; വിജയം ഉറപ്പ്: മന്ത്രി അനിൽ

നെടുമങ്ങാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മന്ത്രി ജി.ആർ.അനിൽ ഇന്നലെ പൂവത്തൂരിലെത്തിയത് രാവിലെ 7ന്. എൽ.ഡി.എഫ് പ്രവർത്തകരുമെത്തി. വാഹന പ്രചാരണംതുടങ്ങുകയായി. രാത്രി വരെ നീണ്ട തിരക്കുകൾക്ക് ശേഷം പണിമൂല ദേവീ ക്ഷേത്രത്തിൽ. അവിടെ ഇന്നലെയായിരുന്നു കൊടിയേറ്റ് ഇതിനിടയിൽ അദ്ദേഹം ‘കേരളകൗമുദി’യുമായി സംസാരിച്ചു. നല്ല ചൂടാണല്ലോ.?ചൂടൊന്നും വക വയ്ക്കുന്നില്ല. വാഹന പര്യടനം രാവിലെ 7ന് തുടങ്ങും. പത്തരയോടെ അവസാനിപ്പിക്കും. വൈകിട്ട് മൂന്നിനു തുടങ്ങി രാത്രി 8 വരെ പോകും. ഉച്ച സമയത്ത് ചില വ്യക്തികളെ കാണും സ്ഥാപനങ്ങൾ സന്ദർശിക്കും.
Source link


