ഡോൺ മാക്സിന്റെ ടെക്നോ ത്രില്ലർ ‘അറ്റ്’ ഫെബ്രുവരി 13ന്

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് ഫെബ്രുവരി 13ന് തിയേറ്രറിൽ .
പുതുമുഖം ആകാശ് സെൻ നായകനാകുന്ന ടെക്നോ ത്രില്ലർ ചിത്രത്തിൽ ഏറെ ശ്രദ്ധേയ വേഷത്തിൽ ഷാജു ശ്രീധർ എത്തുന്നു .
മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഈ ചിത്രത്തിനുണ്ട്. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എത്സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥ, എഡിറ്റിംഗ് എന്നിവ സംവിധായകൻ ഡോൺ മാക്സ് തന്നെയാണ്. ഛായാഗ്രഹണം രവിചന്ദ്രൻ . ഹുമറും ഷാജഹാനും 4മ്യൂസിക്സും ചേർന്നാണ് സംഗീതം. ലൈൻ പ്രൊഡ്യൂസർ: ജയകൃഷ്ണൻ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ,
കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്. പി.ആർ.ഒ: പി.ശിവപ്രസാദ്.
Source link



