വിരാട് കർണയുടെ നാഗബന്ധം നമോ രേ ഗാനം

അഭിഷേക് നാമയുടെ സംവിധാനത്തിൽ വിരാട് കർണ നായകനായി എത്തുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം മാർച്ച് 15 ന് റിലീസ് ചെയ്യും. ഭഗവാൻ നാരായണനുള്ള ആദരവ് ആയിട്ടാണ് ഗാനം റിലീസ് ചെയ്യുക. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും . ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.
1000 നർത്തകരെ ഉൾപ്പെടുത്തി ആണ് “നമോ രേ” ഗാനം ചിത്രീകരിക്കുന്നത് ബോളിവുഡ് നൃത്ത സംവിധായകനായ ഗണേഷ് ആചാര്യയാണ് കൊറിയോഗ്രഫി. വെള്ളിത്തിരയിൽ വമ്പൻ ദൃശ്യ വിസ്മയം തീർക്കുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഉഗ്രമായ അവതാരമായി സ്ക്രീനിലെത്തുന്ന നായകൻ വിരാട് കർണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ഛായാഗ്രഹണം- സൌന്ദർ രാജൻ .എസ്, പി.ആർ. ഒ ശബരി
Source link

