CINEMA

വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഫെബ്രുവരി 14ന്

കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നടനായി അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’എന്ന ചിത്രം ഫെബ്രുവരി 14ന് റിലീസ് ചെയ്യും. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ മലയാളം പതിപ്പാണ് റിലീസ് ചെയ്യുന്നത്. അരുൺ അമുക്ത രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം സന്നിവേശിപ്പിക്കുന്നു.അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരാണ് മറ്റ് താരങ്ങൾ.

സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന് കുമാർ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു. പവൻ ഗൗഡ എഡിറ്റിംഗും , ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനവും നിർവഹിക്കുന്നു.

സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ഇന്ത്യയിൽ വിതരണം. റെഷ് രാജ് ഫിലിംസിനാണ് ഓവർസീസ് അവകാശം. പി.ആർ.ഒ: പി.ശിവപ്രസാദ്.


Source link

Related Articles

Back to top button