LATEST
വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

വർക്കല: വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വർക്കല പൊലീസ് അറസ്റ്റുചെയ്തു.മേൽവെട്ടൂർ കോണത്തുവിള റബിൻമൻസിലിൽ അജ്മൽ (20,അജി ) ആണ് അറസ്റ്റിലായത്. വാർഷികപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ തടഞ്ഞുനിറുത്തി പ്രണയാഭ്യർത്ഥന നടത്തുകയും നിഷേധിച്ചതോടെ ശാരീരികമായി അതിക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഫോട്ടോ: അജ്മൽ
Source link



