LATEST

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് യുവതികൾ അറസ്റ്റിൽ 


പുൽപ്പള്ളി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 25 ൽ പരം ആളുകളികളിൽ നിന്ന് പണം മേടിച്ച് തട്ടിപ്പ് നടത്തിയ യുവതികൾ അറസ്റ്റിൽ. പാടിച്ചിറ, മാടൽ സ്വദേശി പാലക്കാപറമ്പിൽ ബീന ബിനീഷ് (37), ചാലക്കുടി ചിറക്കുന്നേൽ ശ്രീമോൾ രതീഷ് (37) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് ബംഗളൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പുൽപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മഹേഷ്, എസ്.ഐ ജിതിൻ കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ മനു ജോസഫ്, ജെയ്സ് മേരി, ആതിര പി.എസ്, ശ്രീജിത്ത്, വർഗീസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്‌.പൊലീസ് അറസ്റ്റ് ചെയ്ത ബീന ബിനീഷ്, ശ്രീമോൾ രതീഷ്


Source link

Related Articles

Back to top button