വിദേശ പക്ഷികളുമായി ദമ്പതികൾ പിടിയിൽ

നെടുമ്പാശേരിയിൽ പിടിയിലായ വിദേശ തത്തകളിൽ ഒന്ന്
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 11 വിദേശ പക്ഷികളുമായി തമിഴ്നാട് സ്വദേശി മാർവനും ഭാര്യയും കസ്റ്റംസിന്റെ പിടിയിലായി. ഏഴു വയസുള്ള മകനുമുണ്ടായിരുന്നു.
തത്തകളുൾപ്പെടെ വിവിധയിനം പക്ഷികളാണ് ഉണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ക്വാലാലംപൂരിൽ നിന്നാണ് ഇവരെത്തിയത്. ഗ്രീൻ ചാനലിലൂടെ പുറത്തേക്കു കടക്കാൻ ശ്രമിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തതോടെയാണ് പക്ഷിക്കടത്ത് വ്യക്തമായത്. ബാഗിലായിരുന്നു പക്ഷികൾ. മാർവനെയും പക്ഷികളെയും കാലടി വനം വകുപ്പ് ഓഫീസിന് കൈമാറി. പക്ഷികളെ പിന്നീട് സ്വദേശത്തേക്ക് തിരിച്ചയയ്‌ക്കും.
കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) റോയ് വർഗീസ്, അസി. കമ്മിഷണർമാരായ പോൾ പി. ജോർജ്, ജെയിംസ് രോഷി, സൂപ്രണ്ടുമാരായ അജയ്‌കുമാർ, ലോകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടി.
Source link



