CINEMA

വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു

കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെയിലും വിദേശ ധനകാര്യ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നു. അമേരിക്കയും യൂറോപ്പും സാമ്പത്തിക തളർച്ച നേരിടുമ്പോൾ ആഭ്യന്തര വിപണിയുടെ കരുത്തിൽ മുന്നേറുന്നതാണ് ഇന്ത്യയോട് വിദേശ നിക്ഷേപകർക്ക് പ്രിയം വർദ്ധിപ്പിക്കുന്നത്. ഫെബ്രുവരിയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 22,615 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. പതിനാറ് മാസത്തിനിടെയിലെ വിദേശ ഫണ്ടുകളുടെ ഏറ്റവും വലിയ പ്രതിമാസ നിക്ഷേപമാണിത്. ജനുവരിയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും 35,962 കോടി രൂപ പിൻവലിച്ചിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിലും വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായിരുന്നു.


Source link

Related Articles

Back to top button