test del 3

വിടവാങ്ങിയത് മോഹൻലാലിനെ സിനിമയിലേക്ക് ഇന്റർവ്യൂ ചെയ്തു മാർക്കിട്ട കലാകാരൻ


ആലപ്പുഴ ∙ ഓർമയായത് മോഹൻലാൽ എന്ന അതുല്യനടനെ സിനിമയിലേക്ക് ഇന്റർവ്യൂ ചെയ്തു മാർക്കിട്ട കലാകാരൻ. മലയാള ചലച്ചിത്ര ലോകം ഉദയാ സ്റ്റുഡിയോയിൽ തളിരിട്ടു നിന്ന കാലത്ത് മേക്കപ് മാൻ ആയി വളർന്നയാളാണ് നവോദയ അമാൻ. കലക്ടറേറ്റിനു സമീപം ഫാത്തിമ കോട്ടേജിൽ ക്ഷേമം അന്വേഷിച്ച് വരാറുള്ള ഫാസിൽ, മോഹൻലാൽ, ജിജോ പൊന്നൂസ് അടക്കമുള്ള ചലച്ചിത്ര രംഗത്തെ പ്രശസ്തർക്ക് ഇനി കാണാൻ കഴിയുക വീടിന്റെ വാതിലിൽ രേഖപ്പെടുത്തിയിട്ടുള്ള അമാൻ നവോദയ എന്ന ഫലകം സമ്മാനിക്കുന്ന ഓർമകളാകും.
ചങ്ങനാശേരിയിൽ വിവാഹത്തിനു ഫോട്ടോയെടുക്കാൻ മറ്റൊരാൾക്കു പകരമായി കുഞ്ചാക്കോയുടെ സഹോദരൻ അപ്പച്ചൻ കൂട്ടിക്കൊണ്ടുപോയത് അമാൻ എന്ന അന്നത്തെ ഇരുപതുകാരന്റെ ജീവിതത്തിൽ വഴിത്തിരിവായി.  എസ്‌ഡി കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ് നാടക അഭിനയവും പ്രച്ഛന്നവേഷത്തിനു മേക്കപ്പിടലും വിവാഹ ഫോട്ടോ എടുക്കലുമൊക്കെയായി നടക്കുകയായിരുന്നു. 1972 ഓഗസ്റ്റ് 15ന് അമാൻ ഉദയ സ്റ്റുഡിയോയിൽ പ്രവർത്തനം തുടങ്ങി. അമാനെ മേക്കപ്‌മാൻ വേലപ്പന്റെ അസിസ്റ്റന്റായി കു‍ഞ്ചാക്കോ നിയമിച്ചു. തിരക്കഥാകൃത്ത് ശാരംഗപാണിയുടെ കൂടെയായിരുന്നു താമസം. ശാരംഗപാണി എഴുതുന്ന തിരക്കഥകൾ പകർത്തിയെഴുതിയതോടെ തിരക്കഥാ രചനയും പഠിച്ചു. സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ, സംവിധായകൻ ഫാസിൽ, ജിജോ പൊന്നൂസ്, പട്ടണം റഷീദ്, നിർമാതാക്കളായ കയ്സ്, ബാബു ഷാഹിദ്, ഗായകൻ കെ.എസ്.സുദീപ് കുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.


Source link

Back to top button