CINEMA

വിജയ് സേതുപതിയുടെ നായികയായി മാളവിക മോഹനൻ

പോക്കറ്റ് നോവൽ ആരംഭിച്ചു

വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ത്യാഗരാജൻ കുമാര രാജ സംവിധാനം ചെയ്യുന്ന പോക്കറ്റ് നോവൽ ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു.

കന്നട നടൻമാരായ രാജ് ബി. ഷെട്ടി, കിഷോർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വിജയ് സേതുപതിയും മാളവിക മോഹനനും ഇതാദ്യമായാണ് നായകനും നായികയുമായി അഭിനയിക്കുന്നത്. വിജയ് ചിത്രം മാസ്റ്ററിൽ വിജയ് സേതുപതിയും മാളവിക മോഹനനും ഒരുമിച്ചിരുന്നു. എന്നാൽ വിജയ് സേതുപതി വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

തമിഴ് സിനിമാലോകത്ത് ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകരിൽ ഒരാളാണ് ത്യാഗരാജൻ കുമാര രാജ. വിജയ് സേതുപതി ചിത്രം സൂപ്പർ ഡീലക്സ് സംവിധാനം ചെയ്തത് ത്യാഗരാജൻ കുമാരരാജ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. ഇളയരാജ ആണ് പോക്കറ്റ് നോവലിന് ഈണം ഒരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നതും ത്യാഗരാജൻ കുമാരരാജ തന്നെയാണ്.


Source link

Related Articles

Back to top button