test del 2
വിജയികളില്ലാത്ത യുദ്ധം; സമാധാനമല്ല, ഒരു ഇടവേളമാത്രം; ഇറാൻ യുദ്ധത്തിൽ ആര്, എന്ത് നേടി?

: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ ആരംഭിച്ച പ്രകോപനരഹിതമായ യുദ്ധം ഇപ്പോൾ അനിശ്ചിതത്വങ്ങൾനിറഞ്ഞ ഒരു ഇടവേളയിൽ എത്തിനിൽക്കുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ കണ്ടത് യഥാർഥ വെടിനിർത്തലല്ല. ഇനിയും വ്യക്തതയില്ലാത്ത രണ്ടാഴ്ചത്തെ ഈ ‘ഉടമ്പടി’ ഭാഗികവും അസ്ഥിരവുമാണ്. പ്രത്യേകിച്ച് ലെബനനിൽ ഇസ്രയേൽ സൈനികനീക്കങ്ങൾ ഇനിയും തുടരുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ. നിലവിലെ അവസ്ഥയെ സമാധാനമെന്ന് കരുതാനാവില്ല. സമ്മർദങ്ങളും യുദ്ധം വ്യാപിക്കുമെന്ന ഭീതിയും ആഗോള സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും രൂപപ്പെടുത്തിയ അസ്വസ്ഥതനിറഞ്ഞ ഒരു ചെറിയ ഇടവേളയിലുണ്ടായ താത്കാലിക ആശ്വാസം മാത്രമാണിത്.ഉടമ്പടി നിലനിൽക്കുമോ?ഈ താത്കാലിക ഉടമ്പടി നിലനിൽക്കുമോ എന്നതാണ് പ്രധാനചോദ്യം. നിലവിൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. പാകിസ്താന്റെ നേതൃത്വത്തിൽ തുടരുന്ന ചർച്ചകൾ മറ്റൊരു ഇടവേളമാത്രമായിരിക്കും. നേരത്തേ ഒമാൻ തുടങ്ങിവെച്ച ചർച്ചകളെ അട്ടിമറിച്ചുകൊണ്ടാണ് അമേരിക്കയും ഇസ്രയേലും ആക്രമണം തുടങ്ങിയത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ മൗലികകാരണങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം, സാമ്പത്തിക ഉപരോധങ്ങളിൽനിന്നുള്ള മോചനം, തന്ത്രപരമായ സ്വയംഭരണം എന്നിവയിൽ ഇറാൻ ഉറച്ചുനിൽക്കുന്നു. ചർച്ചകളിലൂടെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ചെറിയ തർക്കങ്ങളല്ല ഇതെല്ലാം.വിജയികളില്ലാത്ത യുദ്ധം
Source link

