LATEST

വാഴപ്പഴവും സേഫല്ല; വാങ്ങിക്കഴിക്കുന്നവര്‍ക്ക് മരുന്ന് കൊണ്ട് മാത്രം നിയന്ത്രിക്കാനാകാത്ത സ്ഥിതി

തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കുന്ന നമ്മുടെ സമൂഹത്തില്‍ കൃത്യമായ ഭക്ഷണവും അതിനോടൊപ്പം വ്യായാമവും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയാണ്. പലപ്പോഴും ആരോഗ്യത്തിന് മികച്ചത് എന്ന് കരുതി നമ്മള്‍ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രതികൂലഫലമാണ് സമ്മാനിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ജീവിതശൈലി രോഗങ്ങളിലെ പ്രധാന വില്ലന്‍ പ്രമേഹം അഥവാ ഡയബെറ്റീസ് ആണ്. രാജ്യത്ത് കോടിക്കണക്കിന് ആളുകള്‍ പ്രമേഹം കാരണം വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

പഞ്ചസാരയുടെ അമിതമായ ഉപയോഗമാണ് പലപ്പോഴും ഡയബറ്റീസിന് കാരണമെന്നും അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയാല്‍ പ്രമേഹത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു എന്ന തെറ്റിദ്ധാരണയും നമ്മുടെ സമൂഹത്തിലുണ്ട്. പഞ്ചസാര അഥവാ ഷുഗര്‍ കഴിക്കുവാനുള്ള ആസക്തി മനുഷ്യസഹജമാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ പലപ്പോഴും പഞ്ചസാരയ്ക്ക് പകരമായി പഴങ്ങളെ ആശ്രയിക്കാറുണ്ട്.

പഴങ്ങള്‍ കഴിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്ന് കരുതി പലപ്പോഴും തെറ്റായ പഴങ്ങളാണ് രോഗികള്‍ കഴിക്കുന്നത്. ഇക്കൂട്ടത്തിലാണ് വാഴപ്പഴത്തിന്റെ സ്ഥാനം. നേന്ത്രപ്പഴങ്ങള്‍ പ്രമേഹ രോഗികളും ഷുഗര്‍ കട്ട് ഡയറ്റ് പിന്തുടരുന്നവരും ഒഴിവാക്കേണ്ട ഒന്നാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. അതുപൊലെ തന്നെ മാങ്ങാപ്പഴം, ചക്കപ്പഴം എന്നിവയും ഷുഗര്‍ സപൈക്കിന് കാരണമാകുന്നു. പ്രമേഹരോഗികളെ സംബന്ധിച്ച് ആപ്പിള്‍, ഓറഞ്ച്, കിവി പോലുള്ള പഴങ്ങള്‍ സ്ഥിരമാക്കുന്നതാണ് നല്ലത്. അമിതമായി നേന്ത്രപ്പഴം കഴിക്കുന്നത് പ്രമേഹ രോഗികളെ സംബന്ധിച്ച് അവര്‍ കഴിക്കുന്ന മരുന്നിന്റെ ഫലം പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

(NB: പൊതുവായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. ഓരോ രോഗികളിലും സാഹചര്യം വ്യത്യാസപ്പെട്ടിരിക്കാം. അതുകൊണ്ട് തന്നെ കഴിക്കാവുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം ഏതെന്ന് നിങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ കൂടി അടിസ്ഥാനത്തിലാണ്. അതിനാല്‍ ഡോക്ടറേയോ ന്യൂട്രീഷ്യനെയോ കണ്ട് അഭിപ്രായം തേടിയ ശേഷം മാത്രം ഭക്ഷണത്തില്‍ ക്രമീകരണം വരുത്തേണ്ടതാണ്.)


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button