CINEMA

വാനില ചെടിയെ വാഴോളം വളര്…

വാഴ II വീഡിയോ ഗാനം

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ “വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ് ” എന്ന ചിത്രത്തിലെ “വാനില ചെടിയെ വാഴോളം വളര്…”എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. നവാഗതനായ സവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിൻദാസ് എഴുതുന്നു. ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി,പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, വിതരണം- ഐക്കൺ സിനിമാസ്. പി .ആർ . ഒ എ. എസ്. ദിനേശ്.


Source link

Related Articles

Back to top button