test del 5 copy of del 3

വഴിയോരങ്ങളിലെല്ലാം പൊലീസ് കാവൽ; 4 മണിക്കു മുൻപു പന്തൽ നിറഞ്ഞു: കണക്കുകൾ നിരത്തി താരപ്രചാരകനായി അമിത്ഷാ


കാട്ടാക്കട ∙ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ 4 മണിക്കു മുൻപു തന്നെ പന്തൽ നിറയാൻ തുടങ്ങി. വരുന്നതു ബിജെപിയുടെ താരപ്രചാരകനായ അമിത് ഷാ ആണ്. തിരുവനന്തപുരം നഗരം മുതൽ കാട്ടാക്കട വരെയുള്ള വഴിയോരങ്ങളിലെല്ലാം പൊലീസ് കാവൽ. പരിപാടി നടക്കുന്ന കോളജ് ഗ്രൗണ്ടിൽ അതി സുരക്ഷ. രണ്ടര മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് ആറരയോടെ അമിത് ഷാ വേദിയിലെത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ കേരളത്തിലെ രണ്ടു മുന്നണികളും എതിർത്തു. ‘ഞാൻ നിങ്ങളോടു ചോദിക്കുന്നു, പിഎഫ്ഐയെ നിരോധിക്കണമായിരുന്നോ വേണ്ടയോ?’ മറുപടിയായി ജനക്കൂട്ടത്തിന്റെ ‘യെസ്’ മുഴങ്ങി.ഡൽഹിയിൽ മോദിജി എഐ ഉച്ചകോടി നടത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ വസ്ത്രമഴിച്ച് ഭാരതത്തെ അപമാനിച്ചു. രാഹുൽ ബാബയോടു പറയാനുള്ളത്, ഇനി ഭാരതത്തെ എതിർക്കാൻ വസ്ത്രം അഴിക്കേണ്ടതില്ല, നിങ്ങളുടെ വസ്ത്രം നേരത്തെ തന്നെ അഴിഞ്ഞു കഴിഞ്ഞു–’ പിന്നാലെ, ബിജെപിയുടെ പ്രകടന പത്രികയിൽ പ്രഖ്യാപിച്ചവയടക്കം എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.


Source link

Back to top button