test del 3
വഴങ്ങാതെ ഇറാൻ; ഹോർമുസ് അടച്ചിട്ടു, സൗദിയുടെ പൈപ്പ്ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില, ‘വലിയ വില’ നൽകി ചൈന

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും ‘തത്വത്തിൽ’ അംഗീകരിച്ച വെടിനിർത്തൽ ധാരണ പൊളിയുന്നു. ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനെയും തള്ളിയ ഇറാൻ, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില മുന്നേറ്റം തുടങ്ങി. യുഎസ് ക്രൂഡ് വില 2 ശതമാനത്തോളം വർധിച്ച് വീണ്ടും ബാരലിന് 100 ഡോളറിന് തൊട്ടരികെയെത്തി. ബ്രെന്റ് വില 1.70% ഉയർന്ന് 97.55 ഡോളറുമായി.ഇറാന്റെ തീരത്തെ ലാറക് ദ്വീപ് വഴി സൈന്യത്തിന്റെ പരിശോധനയ്ക്കുശേഷം കപ്പലുകൾക്ക് കടന്നുപോകാമെന്നാണ് ഇറാനിയൻ റവല്യൂഷനറി ഗാർ കോറിന്റെ (ഐആർജിസി) നിലപാട്. ഇവിടെവച്ചാണ് കപ്പലുകളുടെ റജിസ്ട്രേഷൻ, ചരക്ക്, ജീവനക്കാരുടെ വിവരങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ ഐആർജിസി പരിശോധിക്കുന്നതും ഫീസ് ഈടാക്കുന്നതും എന്നാണ് റിപ്പോർട്ടുകൾ. അനുമതി ലഭിക്കുന്നവയ്ക്ക് കടന്നുപോകാം. മറ്റുള്ളവ തിരികെപ്പോകണം. ഇറാന്റെ ആക്രമണം: എണ്ണ ഉൽപാദനത്തിൽ കുറവ്
Source link


