LATEST
മദ്യവിൽപ്പന: ഒരാൾ പിടിയിൽ

തുറവൂർ: വിദേശമദ്യം വാങ്ങി സ്കൂട്ടറിൽ സുക്ഷിച്ച് വച്ച് വിൽപ്പന നടത്തിവന്നയാളെ കുത്തിയതോട് എക്സൈസ് പിടികൂടി. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡിൽ കൈലാസപുരം വീട്ടിൽ ധനഞ്ജയൻ(51) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 8 കുപ്പികളിലായി 4 ലിറ്റർ വിദേശമദ്യവും വിറ്റുകിട്ടിയ വകയിൽ 500 രൂപയും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.ജഗദീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു. ഗ്രേഡ് അസി.സിവിൽ എക്സൈസ് ഇൻസ്പെക്ടർ ടി. ആർ സാനു. സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.ബി.സിയാദ്, എം.ഡി.വിഷ്ണുദാസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.അനിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Source link



