LATEST

യു.ഡി.എഫ് സീറ്റ് വിഭജനം വേഗത്തിലാക്കണം: ജെ.എസ്.എസ്


കൊല്ലം: സാമൂഹ്യനീതി പാലിച്ച് യു.ഡി.എഫ് സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വി.എച്ച്.സത്‌ജിത്,കാട്ടുകുളം സലിം എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പരിഗണന നൽകണം. വൈപ്പിൻ,അമ്പലപ്പുഴ,ഉടുമ്പൻചോല സീറ്റുകളാണ് ജെ.എസ്.എസ് ആവശ്യപ്പെട്ടിട്ടുള്ളത്. ചർച്ചകൾ വേഗത്തിലാക്കണമെന്നും നേതാക്കൾ പറഞ്ഞു.


Source link

Back to top button